26 April 2024 Friday

വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

ckmnews

വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി 


എരമംഗലം:യുവജനങ്ങളുടെ കലാ,കായിക മികവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജന ക്ഷേമ ബോർഡുമായി ചേർന്നു നടത്തുന്ന വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തിന്തുടക്കമായി .  വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു. വികസന  സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് , ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര ,  മെമ്പർമാരായ ഹുസൈൻ പാടത്തക്കായിൽ, പി . വേണുഗോപാൽ , സബിത പുന്നയ്ക്കൽ , ഷരീഫ മുഹമ്മദ് ,  ഹസീന ഹിദായത്ത് , ബ്ലോക്ക് മെമ്പർ അജയൻ ,  യൂത്ത് കോ -  ഓഡിനേറ്റർ ഫാറൂഖ് വെളിയങ്കോട് തുടങ്ങിയവർ ആശംസ അർപ്പിച്ചു . മെമ്പർമാരായ പി. പ്രിയ സ്വാഗതവും താഹിർ തണ്ണിത്തുറക്കൽ നന്ദിയും  പറഞ്ഞു .തുടർന്ന് മൂന്ന് വേദികളിലായി കലാമത്സരങ്ങൾ നടക്കുന്നത് . ഞായറാഴ്ച രാവിലെ എട്ടിന് വെളിയങ്കോട് അങ്ങാടിയിൽനിന്ന് കേരളോത്സവ വിളംബര ജാഥയും തുടർന്ന് 8.30 -ന് വെളിയങ്കോട് അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ അത്‌ലറ്റിക്സ് മത്സരങ്ങളും നടക്കും. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വെളിയങ്കോട് എം.ടി.എം. കോളേജിൽ വോളിബോൾ, ബാഡ്മിന്റൺ, കബഡി, വടംവലി, ചെസ്സ്, പഞ്ചഗുസ്തി മത്സരങ്ങൾ നടക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ വെളിയങ്കോട് അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ ഫ്ലഡ് ലൈറ്റ് സൗകര്യത്തോടെ ഫുട്ബോൾ മത്സരം നടക്കും. വ്യാഴാഴ്ച രാവിലെ 8.30 - ന് മുളമുക്ക് പഞ്ചായത്ത് കുളത്തിൽ നീന്തൽ മത്സരം നടക്കും. 19 ശനിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരമുക്ക് ക്ഷേത്ര മൈതാനിയിൽ ക്രിക്കറ്റ് മത്സരം നടക്കും. കേരളോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് 20 ഞായറാഴ്ച വൈകുന്നേരം ലോകകപ്പ് ഫുട്ബോളിന്റെ വരവറിയിച്ചു വിവിധ ടീമുകളുടെ ആരാധകരുടെ ബൈക്ക് റാലിയും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അറിയിച്ചു.