26 April 2024 Friday

കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസെസ് അസോസിയേഷൻ ജില്ലാ സമ്മേളനം മാറഞ്ചേരിയിൽ നടന്നു

ckmnews

കേരള ഇലക്ട്രിക്കൽ  വയർമാൻ ആൻഡ് സൂപ്പർ വൈസെസ് അസോസിയേഷൻ ജില്ലാ സമ്മേളനം മാറഞ്ചേരിയിൽ നടന്നു


എരമംഗലം:കേരള ഇലക്ട്രിക്കൽ  വയർമാൻ ആൻഡ് സൂപ്പർ വൈസെസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പാർലമെന്റിൽ അവതരിപ്പിച്ച  വൈദ്യുതി നിയമ ഭേദഗതി ബില്ലിൽ  വൈദ്യുതി ഉപഭോക്താക്കൾക്കും വൈദ്യുതി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകൾ  പിൻവലിക്കണമെന്ന്  സമ്മേളനം ആവശ്യപ്പെട്ടു.രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ പൊതു സമ്മേളനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു.സ്റ്റാൾ ഉദ്ഘാടനം മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയിടത്ത്  നിർവഹിച്ചു.പ്രകടനം പൊതുസമ്മേളനം,പ്രതിനിധി സമ്മേളനം,ആദരിക്കൽ, കുടുംബ സഹായവിതരണം, വിവിധ കമ്പനികളുടെ  ഡെമോൺസ്ട്രേഷൻ എന്നിവയും സമ്മേളനത്തിനോട് അനുബന്ധിച്ച്  നടന്നു.ജില്ലാ പ്രസിഡന്റ് ഷിനോജ്  അധ്യക്ഷത വഹിച്ച പരിപാടിയിൽ എം എസ് ബിബിൻ  അനുശോചന പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി  പ്രസാദ് ടി കെ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ധന സഹായ വിതരണം നടത്തി.ജില്ലാ സെക്രട്ടറി സുനിൽദാസ്  സ്വാഗതവും  ജനറൽ കൺവീനർ രാംകുമാർ നന്ദിയും പറഞ്ഞു.ചൊവ്വാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി  ടി കെ പ്രസാദ്  ഉദ്ഘാടനം ചെയ്യും