27 April 2024 Saturday

വിവാഹാഭ്യർത്ഥന നിരസിച്ചു, പെൺകുട്ടിയുടെ വീടിന് മുന്നിലെത്തി സ്വയം തീ കൊളുത്തി തൃശ്ശൂര്‍ സ്വദേശി

ckmnews

തിരുവനന്തപുരം : വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തിരുവനന്തപുരം പോത്തൻകോട് യുവാവ്, യുവതിയുടെ വീടിന് മുന്നിലെത്തി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശി ശ്യാംപ്രകാശാണ് (32) ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതര പൊള്ളലോടെ ശ്യാംപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലമുകൾ സ്വദേശിയായ യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം ഇയാൾ വിവാഹാലോചനയുമായിയുവതിയുടെ വീട്ടിലെത്തി. എന്നാൽ വിവാഹാലോചന യുവതി നിരസിച്ചു. ഇതോടെയാണ് ശ്യാം പ്രകാശ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് വിശദീകരിച്ചു. ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്യാംപ്രകാശ് വിവാഹിതനാണ്.