27 April 2024 Saturday

സർഗ്ഗാത്മഗതയുള്ളവർ ക്രിമിനലുകളാകില്ല:ആലങ്കോട് ലീലാകൃഷണൻ .

ckmnews

സർഗ്ഗാത്മഗതയുള്ളവർ 

ക്രിമിനലുകളാകില്ല:ആലങ്കോട് ലീലാകൃഷണൻ .


എരമംഗലം:സർഗ്ഗ ശക്തിയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്നും മനുഷ്യനെ മനുഷ്യത്വത്തിലേക്ക് നയിച്ച് പുതിയ ലോകങ്ങളെ  സൃഷ്ടിക്കാൻ  മനഷ്യവംശത്തെ പ്രേരിപ്പിക്കുന്നതും സർഗ്ഗ ശക്തിയാണന്നും സർഗ്ഗ ശക്തി ഇല്ലാതാവുമ്പോഴാണ്  മനുഷ്യൻ ക്രിമിനലുകൾ ആയിത്തീരുന്നതെന്നും 

പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ.വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ വിവിധ മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ചവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച സർഗ്ഗ സമന്വയം  2022  എരമംഗലം മാട്ടേരി കൺവെൻഷൻ സെൻററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നരബലിയും നരഭോജികളും ഉണ്ടായികൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ ,സർഗ്ഗ ശക്തിയെ മുഴുവൻ സമന്വയിപ്പിച്ച് കൊണ്ട് സർഗ്ഗാത്മഗതയെ വീണ്ടെടുക്കൻ  വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് നടത്തുന്ന പരിശ്രമം മാതൃകാ പരമാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു.കേരളത്തിലെ എഴുത്തുകാർ രാജ്യത്ത്  നടക്കുന്ന സംഭവ വികാസങ്ങളിൾ   പ്രതികരിക്കാതെ  പൂർണ്ണമായും  നിശബ്ദരായി പോവുന്നത്  എന്ത്  കൊണ്ടാണന്ന് 

ആരായേണ്ടതാണന്നും മൗലികാവകാശ നിഷേധങ്ങൾക്കും,മാനവികത  നിഷേധങ്ങൾക്കുമെതിരെ എഴുത്തുകാർ  പ്രതികരിക്കണമെന്നും  കേന്ദ്ര സാഹിത്യ അക്കാഡമി അംഗം  ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു.ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ വെച്ച് എഴുത്തിൻ്റെ അൻപത് വർഷം പിന്നിട്ട ആലങ്കോട് ലീലാകൃഷണന് ഗ്രാമ പഞ്ചായത്തിൻ്റെ ഉപഹാരം ബാലചന്ദ്രൻ വടക്കേടത്ത് സമർപ്പിച്ചു.സാംസ്കാരിക സദസ്സ് ,ഗ്രാമപഞ്ചായത്തിലെ മുൻ ജനപ്രതിനിധികളുടെ സംഗമം , 2022ൽ എസ് എസ് എൽ സി - പ്ലസ് ടു വിദ്യാർത്ഥികളിൽ എല്ലാ വിഷയത്തിലും എ പ്ലസ് ടു നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ, എസ് , സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം,ലഹരി വിരുദ്ധ ക്യാമ്പയിൽ , മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെയും വിവിധ മേഖലയിലെ മികവു തെളിയിച്ചവരെയും ആദരിക്കൽ തുടങ്ങി വ്യത്യസ്ത പരിപാടികളാണ്  നടന്നത്.ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ്  ഫൗസിയ വടക്കേപ്പുറത്ത്  സ്വാഗതം പറഞ്ഞ ചടങ്ങിൽ  തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ എസ്.പി വി.കെ അബ്ദുൽ ഖാദർ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ച് സംസാരിക്കുകയും എസ് , എസ് എൽ സി, പ്ലസ് ടു  വിജയികൾക്കുള്ള ക്യഷ്  അവാർഡ് നൽകി.പ്രെഫ. വി. കെ. ബേബി ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ , എസ്. സി വിദ്യാർത്ഥികൾക്കുള്ള   ലാപ്ടോപ്പ് വിതരണവും , മുൻ  ജനപ്രതിനിധികൾക്ക് ഉപഹാരവും  നല്കി.സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാന്മാരായ  മജീദ് പാടിയോടത്ത് ,  സെയ്ത്  പുഴക്കര,  ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങളായ പി.അജയൻ ,പി റംഷാദ്, പി നൂറുദ്ദീൻ , ഗ്രാമ പഞ്ചായത്ത്  അംഗം എൻ കെ ഹുസൈൻ , ഗ്രാമ പഞ്ചായത്ത്  സെക്രട്ടറി  കെ. കെ. രാജൻ , വിവിധ രാഷ്ട്രീയ പാർട്ടി  നേതാക്കളായ പി. രാജാറാം ,  സുനിൽ കാരാട്ടേൽ,  പി രാജൻ, ഷമീർ ഇടയാട്ടയിൽ, കെ.വി പ്രഭാകരൻ , ടി.ബി ഷമീർ  , തുടങ്ങിയവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത്  അംഗങ്ങളായ പി വേണുഗോപാൽ റസ് ലത്ത്  സക്കീർ ഷരീഫ മുഹമ്മദ് ,സുമിത രതീഷ്, ഷീജ സുരേഷ്  റമീന ഇസ്മായിൽ,  ഹസീന ഹിദായത്ത് ,  താഹിർ തണ്ണിത്തുറക്കൽ തുടങ്ങിയവർ  മുതിർന്ന തൊഴിലുറപ്പ്  തൊഴിലാളികൾക്ക് ഉപഹാരം നല്കി.തൊഴിലാളികൾക്ക്  പെരുമ്പടപ്പ്  പാറയിലെ മെഹർ വെഡ്ഡിംഗ് സെൻ്റർ സെറ്റ്  മുണ്ട്  നല്കുകയും ചെയ്തു .