01 May 2024 Wednesday

കോട്ടക്കലിൽ 50 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ പിടിയിലായത് കൂറ്റനാട് സ്വദേശി

ckmnews

.കോട്ടക്കലിൽ 50 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ

പിടിയിലായത് കൂറ്റനാട് സ്വദേശി

കോട്ടക്കൽ:കഴിഞ്ഞ ആഴ്ച കോട്ടക്കൽ പൂത്തൂർ ബൈപാസിൽ വച്ച് 50 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ  ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി കൂറ്റനാട് ഇഎംഎസ് നഗറിൽ താമസിക്കുന്ന ചെമ്മല വീട്ടിൽ ഷെരീഫ് 

(29)നെയാണ് തമിഴ്നാട്ടിലെ ഈറോഡിൽ നിന്നും മലപ്പുറം ഡിവൈഎസ്പി, പി അബ്ദുൽ ബഷീറിന്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ എംകെ ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ  ദിനേഷ് ഐകെ, സലീം പി ജസീർ കെകെ, ഷഹേഷ് ആർ വിനോദ്, വിശ്വനാഥൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു