26 April 2024 Friday

ലഹരി വസ്തുക്കക്കെതിരെ ജാഗ്രത:കുടുംബശ്രിയുടേയും,വീട്ടമ്മമാരുടെയും കൂട്ടായ്മ സംഘടിപ്പിച്ചു.

ckmnews

ലഹരി വസ്തുക്കക്കെതിരെ ജാഗ്രത:കുടുംബശ്രിയുടേയും,വീട്ടമ്മമാരുടെയും കൂട്ടായ്മ സംഘടിപ്പിച്ചു.   


പെരുമ്പടപ്പ്:കുടുംബശ്രിയുടേയും,വീട്ടമ്മമാരുടെയും കൂട്ടായ്മ സംഘടിപ്പിച്ചു.പൊന്നാനി താലൂക് ലീഗൽ   സർവീസ് കമ്മറ്റിക്കുവേണ്ടി                    പെരുമ്പടപ്പ് പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി അംഗൻവാടിയിൽ പിഎൽവി ദാമുനാരായണൻ സംഘടിപ്പിച്ച ബോധവൽക്കരണയോഗത്തിൽ അധ്യാപക സതീദേവി അധ്യക്ഷത വഹിച്ചു.ജൂനിയർ ഹെൽത്ത് ഓഫീസർ ആഷ്‌ന ബോധവത്ക്കരണ ക്ളാസെടുത്തു.ലഹരി വസ്തുക്കൾ ഓരോരുത്തരുടെയും കുടുംബത്തിൽ എത്താതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ഇവർ പറഞ്ഞു.പെരുമ്പാടപ്പ് കുടുബശ്രീ എഡിഎസ് സെക്രട്ടറി ഭാവിത കൂട്ടായ്മയ്ക്കു ആശംസകൾ അർപ്പിച്ചു.സൗജന്യ നിയമ സഹായം പ്രദേശവാസികൾക്ക് എങ്ങനെ ലഭ്യമാകുമെന്നതിനെ കുറിച്ചും,എംഡിഎംഎ എന്ന മാരക മയക്കുമരുന്നിൽ നിന്നും നമ്മുടെ കുട്ടികളെ വീട്ടമ്മമാർ ബോധവർകാരിയ്ക്കണമെന്നും, സാംസ്‌കാരിക കുടുംബസരക്ഷണം ഉറപ്പാക്കണമെന്നും വിശദമാക്കികൊണ്ട് നടന്ന ബോധവൽകരണ കൂട്ടായ്മക്ക് പിഎൽവി ദാമുനാരായണൻ നന്ദി പറഞ്ഞു.