26 April 2024 Friday

സിനിമാ തിയറ്ററുകള്‍ അടുത്തമാസം തുറന്നേക്കും; ടിക്കറ്റ് ഓണ്‍ലൈന്‍ വഴിമാത്രം

ckmnews



ന്യൂഡൽഹി∙ ലോക്ഡൗണ്‍ മൂലം അടച്ചിട്ട രാജ്യത്തെ സിനിമ തിയറ്ററുകള്‍ അടുത്തമാസം മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുതി നല്‍കിയേക്കും. ഒന്നിടവിട്ട നിരകളില്‍ ഇടവിട്ട് ഇരിക്കാന്‍ അനുവദിക്കുന്നതടക്കം കൃത്യമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാകും തുറക്കുക. വിദഗ്ധസമിതി ഇതിനായി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും തിയറ്ററുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

മള്‍ട്ടി പ്ലക്സുകള്‍ ആദ്യഘട്ടത്തില്‍ തുറക്കാന്‍ സാധ്യതയില്ല. ഒാണ്‍ലൈന്‍ ടിക്കറ്റുകള്‍ മാത്രമേ അനുവദിക്കൂ. മാസ്ക് നിര്‍ബന്ധമായിരിക്കും. തിയറ്ററിനകത്ത് എസി 24 ഡിഗ്രിയില്‍ പ്രവര്‍ത്തിപ്പിക്കണം.


വ്യക്തിശുചിത്വം പാലിക്കുന്നതടക്കം പ്രതിരോധ നടപടികളുടെ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഒാരോ ഷോയ്ക്കുശേഷവും തിയറ്ററുകള്‍ അണുവിമുക്തമാക്കണം എന്നിവയാണു നിര്‍ദേശങ്ങള്‍. സംസ്ഥാനങ്ങളുടെ താല്‍പര്യം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.