01 May 2024 Wednesday

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി പോസ്റ്റ് ഓഫിസുകള്‍ വഴി അപേക്ഷിക്കാം

ckmnews

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി പോസ്റ്റ് ഓഫിസുകള്‍ വഴി അപേക്ഷിക്കാംവിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നിരവധി അപേക്ഷകള്‍ വന്ന സാഹചര്യത്തിലാണ് പുതിയ നടപടി.


കൊച്ചിയിലെ റീജിയണല്‍ പാസ്‌പോര്ട്ട് ഓഫീസിന്റെ അധികാരപരിധിയില്‍ വരുന്ന ചെങ്ങന്നൂര്‍, കട്ടപ്പന, പാലക്കാട് എന്നിവിടങ്ങളിലെ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് 2022 സെപ്റ്റംബര്‍ 28 ബുധനാഴ്ച മുതല്‍ പിസിസിക്ക് അപേക്ഷിക്കാം. ഈ നടപടി കൊച്ചിയിലെ ആര്‍പിഒയ്ക്ക് കീഴില്‍, പിസിസി അപ്പോയിന്റ്മെന്റ് സ്ലോട്ടുകളുടെ ലഭ്യത നേരത്തെ ഉറപ്പാക്കും.