27 April 2024 Saturday

വള്ളംകളി മത്സരത്തിലെയും നീന്തൽ മാരത്തോണിലെയും ജേതാക്കൾക്ക് സ്വീകരണം നൽകി

ckmnews

വള്ളംകളി മത്സരത്തിലെയും നീന്തൽ മാരത്തോണിലെയും ജേതാക്കൾക്ക് സ്വീകരണം നൽകി


എരമംഗലം:ഓണാഘോഷത്തോടനുബന്ധിച്ച് ബിയ്യം കായലിൽ സംഘടിപ്പിച്ച വള്ളംകളി മത്സരത്തിലെയും നീന്തൽ മാരത്തോണിലെയും ജേതാക്കൾക്ക് സ്വീകരണം നൽകി. അഡ്വ. എൻ ശംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.അഡ്വ. കെ എ ബക്കർ  അധ്യക്ഷത വഹിച്ചു.ജീവകാരുണ്യപ്രവർത്തകൻ അഷ്‌റഫ്‌ പൂച്ചാമത്തെ ചടങ്ങിൽ വച്ച് ആദരിച്ചു.ഷാനവാസ് വട്ടത്തൂർ, പി പി ഉമ്മർ, കെ സി ശിഹാബ്, ടി കെ അബ്ദുൽ റഷീദ്, ഐ പി അബ്ദുല്ല, കെ ടി അബ്ദുൽ ഗനി, കെ വി റഫീക്ക്, ഖദീജ മൂത്തേടത്ത്, ടി കെ അബ്ദുൽ ഗഫൂർ, വി ഇസ്മായിൽ മാസ്റ്റർ, റാഷിദ് നാലകത്ത്, റസാക്ക് നാലകത്ത്  പ്രസംഗിച്ചു.