26 April 2024 Friday

കാറിന്‍റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലിടിച്ചു, തമിഴ്നാട്ടില്‍ 4 മലയാളികള്‍ മരിച്ചു

ckmnews

ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ കാറും ബസും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ചെറുമകന്‍റെ മുടികളയാൻ പളനിയിലേക്ക് പോയ 11 അംഗ സംഘം സഞ്ചരിച്ച ഇന്നോവയാണ് അപകടത്തിൽപ്പെട്ടത്.


കുര്യാത്തി റൊട്ടിക്കട സ്വദേശി അശോകൻ, ഭാര്യ ശൈലജ, കൊച്ചുമകൻ ഒന്നരവയസുള്ള ആരവ്, അശോകന്‍റെ മകൻ അഭിജിത്തിന്‍റെ അമ്മായിയമ്മ ജയ എന്നിവരാണ് മരിച്ചത്.രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച് ടയര്‍ പൊട്ടിത്തെറിച്ച് പലതവണ കീഴ്മേൽ മറിഞ്ഞ് എതിരേ വന്ന ബസില്‍ കാര്‍ ഇടിച്ചെന്നാണ് പ്രാഥമിക  നിഗമനം.