27 April 2024 Saturday

മൈത്രി വായനശാല ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു

ckmnews

മൈത്രി വായനശാല ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു


എരമംഗലം:മൈത്രി വായനശാല സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.മൈത്രി വായനശാലയിൽ ആരംഭിക്കാൻ പോകുന്ന ചിത്രരചനാ ക്ലാസിന്റെ ഉദ്ഘാടനം മൈത്രി പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ നിർവ്വഹിച്ചു.തുടർന്നു കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ അരങ്ങേറി.എം യു എൽ പി എ സിൽ നടന്ന ചടങ്ങിൽ എ  ടി  അലി അദ്ധ്യക്ഷനായിരുന്നു.

ബ്ലോക് അംഗം നൂറുദ്ദീൻ പോഴത്ത്, ലൈബ്രററി കൗൺസിൽ ജില്ലാ എക്സികുട്ടീവ് അംഗം വാസുദേവൻ നമ്പൂതിരി,കവിയും വായനശാല രക്ഷാധികാരിയുമായ രുദ്രൻ വാരിയത്ത് . കരിം ഇല്ലത്തേൽ, സലാം മലയം കുളം. നാസർ മാഷ്, എ കെ അലി.സി ടി സലീം, ഷാജി  മോൻ.. ജാസ്മിൻ,എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.പ്രശസ്ത ചിത്രകാരൻ മുസ്തഫ വരച്ച ചിത്രങ്ങളുടെ പ്രദർശനം ചടങ്ങിനു മാറ്റുകൂട്ടി.ഹരിത സ്വാഗതം പറഞ്ഞ ചടങ്ങിന് ലൈബ്രറേറിയൻ സബിത നന്ദി പ്രകടിപ്പിച്ചു.