08 May 2024 Wednesday

കോണ്‍ഗ്രസും കമ്മ്യൂണിസവും അപ്രത്യക്ഷമാകുന്നു, കേരളത്തില്‍ താമര വിരിയുന്ന ദിവസം വരും: അമിത് ഷാ

ckmnews

തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷാ. പട്ടികജാതി മോർച്ചയുടെ പട്ടികജാതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.  കേരളത്തിൽ ബിജെപിക്കായി പ്രവർത്തിക്കണമെങ്കിൽ രാഷ്ട്രഭക്തിക്കൊപ്പം ബലിദാനം ചെയ്യാനുള്ള ശക്തിയും വേണം. അയ്യൻകാളിയുടെ മണ്ണിൽ നിന്ന് പ്രവർത്തകരെ അഭിനന്ദിക്കുന്നു. കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് പതിയെ കോണ്ഗ്രസ് അപ്രത്യക്ഷമാകുകയാണ്. ലോകത്ത് നിന്ന് കമ്മ്യുണിസവും അപ്രത്യക്ഷമാകുന്നു. ഭാരതത്തിൽ ഭാവി ഉള്ളത് ബിജെപിക്ക് മാത്രമാണ്. കഴിഞ്ഞ എട്ട് വർഷമായി മോദി സർക്കാർ ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കുന്നു. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ ആദ്യമായി അവസരം കിട്ടിയപ്പോൾ മോദി സർക്കാർ തെരഞ്ഞെടുത്തത് പട്ടിക ജാതിക്കാരനായ ആളെയാണ്. രണ്ടാമത് അവസരം കിട്ടിയപ്പോൾ പട്ടിക വർഗത്തിൽ നിന്നും തെരഞ്ഞെടുത്തു.