27 April 2024 Saturday

വെളിയംകോട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്ഥാപനതല ശില്പശാല സംഘടിപ്പിച്ചു

ckmnews

വെളിയംകോട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്ഥാപനതല ശില്പശാല സംഘടിപ്പിച്ചു


എരമംഗലം:വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിലെ  ദരിദ്രകുടുംബങ്ങൾക്കുള്ള മൈക്രോ പ്ലാൻ തയ്യാറാക്കൽ  , തദ്ദേശ സ്ഥപനതല ശില്പശാല പഞ്ചായത്ത്  കോൺഫറൻസ് ഹാളിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം  ചെയ്തു .അസിസ്റ്റന്റ് സെക്രട്ടറി,,ടി. കവിത ആമുഖ അവതരണം  നടത്തി.കില ഫാക്കൾട്ടി അംഗം എം . പ്രകാശൻ ,  റിസോഴ്സ് പേഴ്സൺ മാരായ കെപി  രാജൻ, പി. അശോകൻ , ദിവ്യ ,  മധുസൂദനൻ , ക്ലാർക്ക്  രാധാകൃഷണൻ , വി ഇ ഒ

മാരായ , ജയേഷ്, ശ്രീജിത്ത്  തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേത്യത്വം  നല്കി.നിർവ്വഹണ ഉദ്യോഗസ്ഥർ ,വിവിധ  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , സാമൂഹ്യ -

സന്നദ്ദ പ്രവർത്തകർ . വാർഡ്  തല ജനകീയ സമിതി അംഗങ്ങൾ , കുടുംബശ്രീ , പാലിയേറ്റീറ്റ് കെയർ പ്രവർത്തകർ . തുടങ്ങിയവർ  പങ്കെടുത്തു .