26 April 2024 Friday

മാറഞ്ചേരി ഹെയർ സെക്കൻഡറി എൻ എസ് എസ് ക്യാമ്പിലെ മികച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

മാറഞ്ചേരി ഗവ:ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ച എൻ എസ് എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ ഏറ്റവും മിടുക്ക് തെളിയിച്ച വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത്  ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉപഹാരം നൽകി ആദരിച്ചു വൈവിധ്യങ്ങളായ പരിപാടികളിൽ നിന്ന് ആർജിച്ച ഊർജ്ജവും പരിശീലനവും പക്വതയും സേവന സന്നദ്ധ മനസ്സും സമൂഹത്തിന് ഉപകരികതക്ക വിതത്തിൽ  പ്രവർത്തിക്കാൻ ഡിവിഷൻ മെമ്പർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ രമാദേവി കോഡിനേറ്റർ ഡോ:നിഷ ടീച്ചർ  മനോജ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു