01 May 2024 Wednesday

കോഴിക്കോട് പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തം; അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയർഫോഴ്സ് മേധാവി

ckmnews

കോഴിക്കോട് ഫറോക്കിലെ പെയിന്റ് ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഫയർഫോഴ്സ് മേധാവി. ജില്ലാ ഫയർ ഓഫീസർ അഷ്റഫ് അലിയോട് ഡിജിപി ഡോ. ബി സന്ധ്യ റിപ്പോർട്ട് തേടി. വിശദമായ പരിശോധന നടത്തി ഇന്ന് തന്നെ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. സ്ഥാപനത്തിന് ഫയർ എൻഒസി ഇല്ലെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക റിപ്പോർതീപിടുത്തത്തിൽ ഫോറെൻസിക് വിദഗ്ധർ ഇന്ന് വിശദമായ പരിശോധന നടത്തും. ആവശ്യമായ ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. കോർപറേഷനിൽ നിന്ന് ഗോഡൗണിന്റെ പ്രവർത്തന രേഖകൾ പൊലീസ് ശേഖരിക്കും. ജനവാസ മേഖലയിലെ ഗോഡൗണിനെതിരെ പരാതി ഉന്നയിച്ചിരുന്നു എന്ന് പ്രദേശവാസികൾ 24 നോട്‌ പറഞ്ഞു.

ടർപന്റൈനും തിന്നറും ഉൾപ്പടെ പെയിന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിനാണ് തീപിടിച്ചത്. ജനവാസ മേഖലകളിൽ ഇത്തരം എക്സ്പ്ലോസീവ് സ്വഭാവമുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് കൊടുക്കുക പതിവില്ലെന്ന് പൊലീസ് പറയുന്നു. സ്ഥാപനം ക്രമപ്രകാരമാണോ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പ് വരുത്താൻ കോർപറേഷനിൽ നിന്ന് ഗോഡൗണിന്റെ പ്രവർത്തന രേഖകൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോഡൗണിനെതിരെ നേരത്തെ പരാതി ഉന്നയിച്ചിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.