27 April 2024 Saturday

എംഐഎച്ച്എസ്എസ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് മാധ്യമ സെമിനാർ സംഘടിപ്പിച്ചു.

ckmnews

എംഐഎച്ച്എസ്എസ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് മാധ്യമ സെമിനാർ സംഘടിപ്പിച്ചു.


പൊന്നാനി:എംഐഎച്ച്എസ്എസ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് മാധ്യമ സെമിനാർ സംഘടിപ്പിച്ചു.വാർത്തകളുടെ നിർമ്മിതിയെ കുറിച്ചുള്ള സെമിനാറിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് സഫറുള്ള യൂസുഫ് നിർവ്വഹിച്ചു. നദീർ കെ.വി. എം.പി നിസാർ , ഫക്രൂദ്ദീൻ പന്താവൂർ, നൗഷാദ് പുത്തൻപുരയ്ക്കൽ, ഫാറൂഖ് വെളിയങ്കോട് തുടങ്ങിയവർ സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സ്കൂൾ വിജയഭേരി കോർഡിനേറ്റർ പി.ബി. സുനിൽ അധ്യക്ഷത വഹിച്ചു. സുബൈർ ടി.സി, അഫ്സത്ത്, കെ.പി ഉമ്മർ , യുധീന ടീച്ചർ എന്നിവർ സംസാരിച്ചു. ക്ലബ്ബ് ഫെസ് ലിറ്റേറ്റർ ഹബീബു റഹ്മാൻ കെ.വി സ്വാഗതവും കമാൽ പി.പി. നന്ദിയും പറഞ്ഞു.