26 April 2024 Friday

ബൈക്കുമായി റോഡിലെ കുഴിയിൽ വീണു:വീണ കുഴിയടച്ച് എരമംഗലം സ്വദേശിയായ ജീവകാരുണ്യ പ്രവർത്തകൻ

ckmnews

ബൈക്കുമായി റോഡിലെ കുഴിയിൽ വീണു:വീണ കുഴിയടച്ച് എരമംഗലം സ്വദേശിയായ ജീവകാരുണ്യ പ്രവർത്തകൻ 


എരമംഗലം:വെളിയംങ്കോട് ഗ്രാമ പഞ്ചായത്തിലെ ഏറെ തിരക്കുള്ള ഒരു റോഡാണ് ഗുരുവായൂർ പൊന്നാനി റോഡ് ഈ റോഡിൽ എരമംഗലം വടക്കുഭാഗത്തായി കിളിയിൽ പ്ലാസയുടെ മുൻഭാഗത്ത് റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.കനത്ത മഴ കുഴിയിൽ വെള്ളം നിറഞ്ഞ് അപകടങ്ങളും പതിവാണ്.റോഡിന്റെ വടക്കുഭാഗത്ത് കളത്തിൽ പടിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മഴയത്ത് മകളുമായി പോകുമ്പോൾ  മകളും വീണ എരമംഗലം സ്വദേശിയും പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തകനുമായ അറുഖൻ സോനാരെ യാണ്  താനും മകളും വീണ കുഴി അടച്ച് വിത്യസ്ഥമായ മാതൃകാ പ്രവൃത്തി നടത്തിയത്‌.വലിയ കുഴിയാണ് മണ്ണും കല്ലും ഒറ്റയ്ക്ക് കൊണ്ടുവന്ന് ഏറെ നേരത്തെ ശ്രമത്തിന് ശേഷം മൂടിയത്.റോഡിലെ ഇത്തരം കുഴികൾ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും

രാഷ്ട്രീയം നോക്കാതെ ഒറ്റകെട്ടായ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്നും അദ്ധേഹം പറഞ്ഞു