27 April 2024 Saturday

വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് സ്റ്റേജ്-മിനി ഓഡിറ്റോറിയം ഹൈടെക്ക് ക്ലാസ് റൂം എന്നിവ അനുവദിച്ചു

ckmnews

വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് സ്റ്റേജ്-മിനി ഓഡിറ്റോറിയം ഹൈടെക്ക് ക്ലാസ് റൂം എന്നിവ അനുവദിച്ചു


എരമംഗലം:വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് സ്റ്റേജ്-മിനി ഓഡിറ്റോറിയം,പ്ളസ്ടുവിന് രണ്ട് ഹൈടെക്ക് ക്ലാസ് റൂം, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവ അനുവദിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഡിവിഷൻ മെമ്പർ എകെ സുബൈറിന്  അനുവദിച്ച പദ്ധതി വിഹിതവും ജില്ലാ പഞ്ചത്തിന്റെ പൊതുഫണ്ടും ഉപയോഗിച്ചാണ്  വെളിയങ്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് സ്റ്റേജ്-മിനി ഓഡിറ്റോറിയം, +2 വിന് രണ്ട് ഹൈടെക്ക് ക്ലാസ് റൂം, ടോയ്ലറ്റ് കോംപ്ലക്സ് ഫർണിച്ചർ  എന്നിവ അനുവദിച്ചത്