27 April 2024 Saturday

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം:യുവാവ് അറസ്റ്റിൽ

ckmnews

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ  ശ്രമിച്ച സംഭവം:യുവാവ് അറസ്റ്റിൽ 

 

കുന്നംകുളം :പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ  ശ്രമിച്ച സംഭവത്തിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പടപ്പ് ആമയം സ്വദേശി പള്ളിയിൽ വീട്ടിൽ അൻസാർ ( 35 )നെയാണ്  കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ബസ്സിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.സബ്  ഇൻസ്‌പെക്ടർ ശ്രീജിത്ത്.ഡി , സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്.ഇകെ, രവികുമാർ,  നിബു നെപ്പോളിയൻ,വിനീത  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.