08 May 2024 Wednesday

പാലക്കാട് തങ്കം ആശുപത്രിയില്‍ വീണ്ടും ചികിത്സയ്ക്കിടെ യുവതി മരിച്ചു

ckmnews

ചികിത്സയ്ക്കിടെ യുവതി മരിച്ചുവെന്നാരോപിച്ച് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി. കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാര്‍ത്തിക (27)യാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു മരണം. അനസ്‌തേഷ്യ നല്‍കുന്നതിനിടയില്‍ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതുചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിന് ബന്ധുക്കള്‍ പരാതി നല്‍കി. എന്നാൽ ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അതികൃതര്‍ അറിയിച്ചു .


കഴിഞ്ഞ ദിവസം തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ചത് ഏറെ പ്രതിഷേധങ്ങള്‍ വഴിതെളിച്ചിരുന്നു. ഡോക്ടര്‍മാരുടെ ചികിത്സാപിഴവെന്ന് ആവര്‍ത്തിച്ച് കുടുംബം ഇന്നലെ വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണ് സമാന പരാതി വീണ്ടും ഉയര്‍ന്നിരിക്കുന്നത്.