09 May 2024 Thursday

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകവെ പതിമൂന്നുകാരിയെ അപമാനിച്ചു; യുവാവിനെ അറസ്റ്റ് ചെയ്തു

ckmnews

തിരുവനന്തപുരം : വിഴിഞ്ഞത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാറിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന 13 വയസുള്ള പെൺകുട്ടിയ്ക്കു നേരെയാണ് പട്ടാപ്പകൽ അതിക്രമം നടന്നത്.

തിരുപുറത്തൂർ  പ്ലാന്തോട്ടം പരുത്തിവിള എസ്.എസ് കോട്ടേജിൽ തത്ത എന്നുവിളിക്കുന്ന അനുകുമാർ ( 35) ആണ് പെണ്‍കുട്ടിയെ അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന കേസില്‍  അറസ്റ്റിലായത്. പൂവാർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.