09 May 2024 Thursday

ലോകയാത്രയ്ക്കിടെ മനുഷ്യ റോബോട്ട് സോഫിയ തിരുവനന്തപുരത്ത് എത്തി

ckmnews

തിരുവനന്തപുരം: ലോകയാത്രയ്ക്കിടെ സോഫിയ കേരള തലസ്ഥാനത്തേക്കുമെത്തി. കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻട്രത്തിന്റെ ടെക്ക് ഫെസ്റ്റായ ദൃഷ്ടി 2022-ന്റെ ഭാഗമായാണ് മനുഷ്യ റോബോട്ട് സോഫിയ തിരുവനന്തപുരത്തെത്തിയത്. ഇതാദ്യമായാണ് സോഫിയ ഒരു ദക്ഷിണേന്ത്യൻ ക്യാമ്പസ് സന്ദർശിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച ഹ്യൂമനോയിഡ് റോബോട്ടാണ് സോഫിയ. ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന റോബോട്ട് എന്ന നിലയിലും സോഫിയ  പ്രശസ്തയാണ്. 2017 ലായിരുന്നു സോഫിയയ്ക്ക്  സൗദി അറേബ്യൻ പൗരത്വം ലഭിച്ചത്. 12 ലക്ഷമാണ് സോഫിയയെ തിരുവനന്തപുരത്തെത്തിക്കാൻ ഫെസ്റ്റിന്റെ  സംഘാടകര്‌‍ക്ക് ചെലവഴിക്കേണ്ടി വന്നത്.