27 April 2024 Saturday

എസ്.എസ്.എൽ.സി. & പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

മാറഞ്ചേരി:എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും , മാർഗ്ഗ നിർദ്ദേശ ക്ളാസും സംഘടിപ്പിച്ചു. അനുമോദന യോഗം എം.എൽ.എ .പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡൻ്റ് അഡ്വ.സിന്ധു, ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ അംഗം ഏ.കെ.സുബൈർ ,മാറഞ്ചേരി ഗ്രാമപഞ്ചായത്തംഗം ടി. മാധവൻ , സ്കൂൾ വികസന സമിതി ചെയർമാൻ വി.ഇസ്മയിൽ മാസ്റ്റർ, പ്രിൻസിപ്പൽ സി.എം .രമാദേവി,ഹെഡ്മിസ്ട്രസ് ഏ.കെ. സരസ്വതി,പി.ടി.എ. വൈസ് പ്രസിഡൻ്റ് കെ.പി.ശിവദാസൻ മദർ പി ടി എ  പ്രസിഡന്റ്  കദീജ മുത്തോടത് എന്നിവർ പ്രസംഗിച്ചു.  ഏകജാലക പ്രവേശനത്തെ കുറിച്ചും പത്താം ക്ളാസിനു ശേഷമുള്ള വിവിധ പഠനസാധ്യതകളെ കുറിച്ചുമുള്ള മാർഗ്ഗനിർദ്ദേശ ക്ളാസ്സിനു എൻ.മനോജ്, ബുഷ്റ ജലീൽ ,സി.വി.ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.  ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ അഞ്ഞൂറോളം വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.