26 April 2024 Friday

അൻസാർ ട്രൈനിംഗ് കോളേജ് ഫോർ വുമൺ ദിശ 2k22 വായനാവാരം സംഘടിപ്പിച്ചു

ckmnews

അൻസാർ ട്രൈനിംഗ് കോളേജ് ഫോർ വുമൺ 

ദിശ 2k22 വായനാവാരം സംഘടിപ്പിച്ചു


എരമംഗലം:അൻസാർ ട്രൈനിംഗ് കോളേജ് ഫോർ വുമൺ 

ദിശ 2k22 വായനാവാരം  ഉദ്ഘാടനം സംസ്ഥാന ലൈബ്രറി എക്സിക്യൂട്ടീവ് അംഗം അജിത്‌ കൊളാടിയും വാക്കും ചൊരുക്കും ക്ലബിന്റെ ബ്ലോഗ് ഉദ്ഘാടനം പ്രശസ്ത കവി രുദ്രൻ വാരിയത്തും നിർവ്വഹിച്ചു.


ക്ലബ് പ്രസിഡന്റ് അജിത ആർ വാരിയത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.മഹമൂദ്‌ ശിഹാബ്,അസി.പ്രൊഫ:മിനി ടി ജെ,പ്രൊഫ: ഷൈജ , വൈസ് പ്രസിഡന്റ് ഷബന , ഷിജി പി. എന്നിവർ പ്രസംഗിച്ചു.തുടർന്ന് ദിവ്യ, സ്നിയ എന്നിവർ ചേർന്ന് ഒരുക്കിയ ചങ്ങമ്പുഴ കവിതയുടെ ദൃശ്യാവിഷ്കാരവും നടന്നു.