01 May 2024 Wednesday

മൈലാടിയിലെ കരിങ്കൽ ക്വാറിയിൽ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

ckmnews

മൊറയൂർ: മലപ്പുറം മൈലാടിയിലെ കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ ദാരുണാന്ത്യം.തമിഴ്നാട് സ്വദേശിയും പശ്ചിമബംഗാൾ സ്വദേശിയുമാണ് അപകടത്തിൽ മരിച്ചത്. ഖനനത്തിനിടെ പരിക്കേറ്റ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൊണ്ടോട്ടി പോലീസ് നടപടി സ്വീകരിച്ചു