09 May 2024 Thursday

പൊതുജനങ്ങൾക്കും തോക്ക് പരിശീലനം നൽകാൻ കേരളാ പൊലീസ്

ckmnews

പൊതുജനങ്ങൾക്കും തോക്ക് പരിശീലനം നൽകാൻ പൊലീസ്. ലൈസൻസ് ഉള്ളവർക്കും, അപേക്ഷകർക്കും ഫീസ് ഈടാക്കി പരിശീലനം നല്കാനാണ് തീരുമാനം. പരിശീലനത്തിന് പ്രത്യേക സമിതിയും, സിലബസും തയാറാക്കി. സംസ്ഥാന പൊലീസ് മേധാവി ഇത് സംബന്ധിച്ച് ഉത്തരവിറക്കിതോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്ക് പ്രാക്ടീസ് ചെയ്യാൻ ഇടമുണ്ടായിരുന്നില്ല. ചില സ്വകാര്യ ട്രെയ്‌നിംഗ് സെന്ററുകൾ ഉണ്ടായിരുന്നുവെങ്കിൽ ഇത് പ്രായോഗികമായിരുന്നില്ല. പരാതിയുമായി കോടതിയെ വരെ സമീപിച്ച സാഹചര്യത്തിലാണ് സംസ്ഥാന പൊലീസിന്റെ പുതിയ നടപടി.