26 April 2024 Friday

വെളിയങ്കോട് പഞ്ചായത്ത് പരിസ്ഥിതി ദിനത്തിൽ പച്ചത്തുരുത്ത് ആരംഭിച്ചു

ckmnews

എരമംഗലം:ലോക പരിസ്ഥിതി ദിനത്തിൽ  ആഗോള താപനത്തിനെതിരെ "ഭൂമിക്കൊരു പച്ചകുട" എന്ന മുദ്രവാക്യമുയർത്തി വെളിയങ്കോട്  പഞ്ചായത്ത്   തല   പച്ചത്തുരുത്തിൻ്റെ ഉദ്ഘാടനം  മുൻ , എം . എൽ .എ . പരേതനായ പി.ടി. മോഹനക്യഷ്ണൻ്റെ വസതിയിലെ  താഴത്തേൽ പറമ്പിലെ 25 സെൻ്റ് സ്ഥലത്ത്  വിവിധ തരത്തിലുള്ള വ്യക്ഷ തൈ  നട്ടു കൊണ്ട്  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . 


വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  മജീദ് പാടിയോടത്ത്  അധ്യക്ഷത വഹിച്ചു . ഹരിത കേരളം  ജില്ലാ റിസോഴ്സ് പേഴ്സൺ  കെ. പി. രാജൻ മുഖ്യ  പ്രഭാഷണം നടത്തി . 


ആരോഗ്യ - വിദ്യഭാസ  ചെയർമാൻ  സെയ്ത് പുഴക്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത്   സെക്രട്ടറി കെ . കെ . രാജൻ ,  മെമ്പർമാരായ  റസ്ലലത്ത് സെക്കീർ , കെ. വേലായുധൻ ,  റമീന ഇസ്മയിൽ , സബിത പുന്നക്കൽ , ഷീജ സുരേഷ്  അബു താഹിർ , പി. പ്രിയ,  മുൻ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്  പ്രേമജ സുധീർ,  ആസൂത്രണ സമിതി അംഗം  കെ. എം. അനന്ത ക്യഷ്ണൻ ,  പി. രാജാറാം , ചേന്നാസ്  ത്രിവിക്രമൻ ,  തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർമാരായ   പ്രഷീന, സലാം ,  മുൻ ഗ്രാമ പഞ്ചായത്ത്  അംഗം  മണി തമ്പാത്ത്  തുടങ്ങിയവർ സംസാരിച്ചു .


പ്രസ്തുത  ദിനത്തിൽ  ശുചീകരണത്തിൻ്റെ ഭാഗമായി  പത്തുമുറി - തണ്ണിത്തുറ  പ്രദേശത്തെ തീരദേശ  ശുചീകരണ പ്രവ്യത്തിയുടെ  ഉദ്ഘാടനം  വാർഡ് മെമ്പർ മുസ്തഫ മുക്രിയത്തിൻ്റെ അധ്യക്ഷതയിൽ  ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് നിർവ്വഹിച്ചു .  തൊഴിലുറപ്പ് പദ്ധതി  ഹരിത കർമ്മ സേന  പ്രവർത്തകരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു  ശുചീകരണ പ്രവർത്തനം .