27 April 2024 Saturday

പ്രവേശനോത്സവം ആകർഷകമാക്കി പാലപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ

ckmnews

പ്രവേശനോത്സവം ആകർഷകമാക്കി പാലപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ


പാലപ്പെട്ടി:ആശങ്കകളില്ലാതെ, കൊറോണ ഭീതിയില്ലാതെ,കൂട്ടുകാരുടെ കൈപിടിച്ച് ആർത്തുല്ലസിച്ച് സ്കൂൾ അങ്കണത്തിലേക്ക് കുട്ടികൾ കാലെടുത്തു വെച്ചു.നീണ്ട ഇടവേളക്ക് ശേഷം ഒരു ജൂൺ ഒന്ന് കൂടി അതിന് സാക്ഷ്യം വഹിച്ച പാലപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി വൈവിധ്യങ്ങളായ പരിപാടികൾ ഒരുക്കി പ്രവേശോത്സവം കെങ്കേമമാക്കി.പി ടി എ പ്രസിഡൻ്റ് ഇകെ ഇസ്മായിൽ അധ്യക്ഷത വഹിച്ച പരിപാടിയുടെ  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എകെ സുബൈർ നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക ദീപാജ്ഞലി ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ഫസലു മാഷ് നന്ദിയും പ്രകാശിപ്പിച്ചു.പഞ്ചായത്ത് മെമ്പർ സൗദ, ഗീത ടീച്ചർ,ജിജി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു.തുടർന്ന് പുതിയ സ്കൂളിൽ കുട്ടികൾക്ക് ആശങ്കയില്ലാതെ കൂടിക്കലരാനും മാനസിക ഉല്ലാസം ഉറപ്പു വരുത്തുന്നതിനും വേണ്ടി സ്കൂൾ കൗൺസലർ ടെ  നേതൃത്വത്തിൽ ഐസ് ബ്രേക്കിംഗ് സെക്ഷൻ, മൂവ് ആന്റ് ഫ്രീസ് ഗൈം,പെൻഗ്വിൻ ഡാൻസ്, കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ച് കുട്ടികളിൽ ഉറങ്ങിക്കിടന്നിരുന്ന വ്യത്യസ്തങ്ങളായ കഴിവുകളെ ഉണർത്തി.രക്ഷിതാക്കൾക്ക് വേണ്ടി വനിതാ ശിശു വികസന പദ്ധതി, ശിശു സംരക്ഷണ  യൂണിറ്റ്, our responsibility to children എന്ന പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത പൂർണ്ണമായ രക്ഷാകർതൃത്വം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ്, ഒ ആർ സി കോർഡിനേറ്റർ ഷംസുദ്ദീൻ നയിച്ചു. മാറി വരുന്ന സാചര്യങ്ങളിൽ കുട്ടികളെ എങ്ങനെ മോൾഡ് ചെയ്ത് എടുക്കാമെന്നും കുടുംബത്തിനും സമൂഹത്തിനും ഗുണക രമാക്കുന്ന തരത്തിൽ സ്നേഹത്തോടെ കുട്ടികളെ എങ്ങനെ ബുദ്ധിപൂർവം വാർത്തെടുക്കാമെന്നുമുള്ള ബോധവൽക്കരണം നടത്തി.