27 April 2024 Saturday

വെളിയങ്കോട് -പ്രവേശനോത്സവ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

ckmnews



എരംമംഗലം:വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിലെ  32 അങ്കണവാടികളുടെ  പ്രവേശനോത്സവത്തോടനുബന്ധിച്ച്  വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.എരമംഗലം  നാക്കോലയിൽ  നിന്നും  വാദ്യമേളങ്ങളോടെ  നടത്തപ്പെട്ട  ഘോഷയാത്ര എരമംഗലം അങ്ങാടിയിൽ സമാപിച്ചു .  തുടർന്ന് പഞ്ചായത്ത്  ഓഫീസിന് മുന്നിൽ  നടന്ന  സമാപന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ്  ഫൗസിയ വടക്കേപ്പുറത്ത്  അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ്  കമ്മിറ്റി  ചെയർമാൻമാരായ  മജീദ് പാടിയോടത്ത് ,  സെയ്ത് പുഴക്കര , ബ്ലോക്ക് മെമ്പർ പി. അജയൻ , പഞ്ചായത്ത്  സെക്രട്ടറി കെ. കെ.രാജൻ , സി. ഡി. പി. ഒ  ആശാറാണി ഐ.സി.ഡി .എസ്  സൂപ്പർവൈസർ അംബിക തുടങ്ങിയവർ  സംസാരിച്ചു. വിളംബര ഘോഷയാത്രക്ക് ഗ്രാമപഞ്ചായത്ത്  അംഗങ്ങളായ  റമീന ഇസ്മയിൽ, ഷരീഫ മുഹമ്മദ് , സബിത പുന്നക്കൽ ,സുമിത രതീഷ്  ഷീജ സുരേഷ്,അങ്കണവാടി  പ്രവർത്തകരായ സി. ബീന പി. സരസ്വതി, എം. കെ  സിന്ധു ,  ഇ. വിലാസിനി  തുടങ്ങിയവർ നേത്യത്വം നൽകി.