26 April 2024 Friday

പെരുമ്പടപ്പ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എസ് സി കോളനി സമഗ്ര വികസന പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം നടത്തി

ckmnews

പെരുമ്പടപ്പ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എസ് സി കോളനി സമഗ്ര വികസന പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം നടത്തി


ചങ്ങരംകുളം:മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർക്ക്‌ അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് പെരുമ്പടപ്പ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് എസ് സി കോളനി സമഗ്ര വികസന പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ നിഷ പ്രദീപിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.മുൻ പഞ്ചായത്ത് പ്രസിഡൻറ് അബു ,ഷാജി ,സൈഫുദ്ദീൻ,സുമൈർ ,അശോകൻ ,ശിഹാബ്,വിജയൻ ,മോഹനൻ തുടങ്ങിയവർ  പരിപാടിക്ക് നേതൃത്വം നൽകി