01 May 2024 Wednesday

ദുബൈ വിമാനത്താവളത്തിലെ റൺവേ അടയ്ക്കുന്നത് തിങ്കളാഴ്ച മുതൽ; കേരളത്തിലേക്കുള്ള സർവീസുകളും പുനഃക്രമീകരിച്ചു

ckmnews

ദുബൈ:  അറ്റകുറ്റപ്പണികൾക്കായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റൺവേ തിങ്കളാഴ്ച മുതൽ അടച്ചിടും. വ്യോമ ​ഗതാ​ഗതത്തിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ജൂൺ 22 വരെ നീളുന്ന 45 ദിവസത്തെ അറ്റകുറ്റപ്പണികളാണ് നടത്താനൊരുങ്ങുന്നത്. അവശേഷിക്കുന്ന ഒരു റൺവേയിലൂടെ സർവീസുകൾ നടക്കുമെങ്കിലും നിരവധി വിമാന സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്.


ആഴ്ചയിൽ ആയിരത്തിലധികം സർവീസുകൾ പുനഃക്രമീകരിച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ദുബൈയിലെ മറ്റൊരു വിമാനത്താവളമായ ദുബൈ വേൾഡ് സെൻട്രലിലേക്കും ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമാണ് സർവീസുകൾ മാറ്റിയിരിക്കുന്നത്. റൺവേ അടച്ചിട്ടിരിക്കുന്ന കാലയളവിൽ ദുബൈയിലേക്ക് യാത്ര ചെയ്യുന്നവരും ദുബൈയിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നവരും തങ്ങളുടെ വിമാനങ്ങളുടെ സർവീസ് എവിടേക്കാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് നേരത്തേ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തണം.