26 April 2024 Friday

പെരുമ്പടപ്പിൽ കള്ളനോട്ട്‌ പിടികൂടിയ കേസിൽ ദമ്പതികൾക്ക് 18 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും

ckmnews

പെരുമ്പടപ്പിൽ കള്ളനോട്ട്‌ പിടികൂടിയ കേസിൽ  ദമ്പതികൾക്ക് 18 വർഷം തടവും  ഒന്നരലക്ഷം രൂപ പിഴയും


പെരുമ്പടപ്പിൽ കള്ളനോട്ട്‌ പിടികൂടിയ കേസിൽ  ദമ്പതികൾക്ക് 18 വർഷം തടവും  ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. മഹാരാഷ്ട്ര നാഗ്പൂർ ശിവാജി നഗർ കാഞ്ചൻഗീത് അപ്പാർട്ട്മെന്റ് നിധീഷ് കലംകാർ (44), ഭാര്യ പൂനൈ ബൂനി സ്പ്രിങ്‌ ടൗൺ ജോന ആന്റണി ആൻഡ്രൂസ് (30) എന്നിവരെയാണ് രണ്ടാം സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്.വ്യാജനോട്ടുകൾ സൂക്ഷിച്ചതിന് അഞ്ചുവർഷം തടവും 50,000 രൂപ പിഴയുമുണ്ട്‌. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ്‌ അനുഭവിക്കണം.അച്ചടിക്കാനുള്ള യന്ത്രങ്ങൾ ഉപയോഗിച്ച കുറ്റത്തിന് പത്തുവർഷം കഠിന തടവും ഒരുലക്ഷം പിഴയും. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം തടവ്‌. 

കള്ളനോട്ടുകൾ കൈവശംവച്ചതിന് മൂന്നുവർഷം തടവും അനുഭവിക്കണം. നോട്ടിന് സാമ്യമുള്ള അച്ചടി രൂപങ്ങൾ കൈവശംവച്ചതിന് ആറുമാസം തടവും നൂറുരൂപ പിഴയും. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 

2020 ജനുവരി 15നാണ് കേസിന് ആസ്‌പദമായ സംഭവം. വാഹന പരിശോധനക്കിടെ പെരുമ്പടപ്പ് എസ്‌ഐ ഇ എ സുരേഷാണ് ഇവരെ പിടികൂടിയത്.  2000 രൂപയുടെ 45ഉം 500 രൂപയുടെ 52ഉം ഉൾപ്പെടെ 1,18,000 രൂപയുടെ വ്യാജ നോട്ടുകളാണ്‌ പിടിച്ചെടുത്തത്‌. 

കേസിൽ 20 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി പി ബാലകൃഷ്ണൻ ഹാജരായി.