26 April 2024 Friday

വെളിയംകോട് ഗ്രാമ പഞ്ചായത്തിലെ സിഡിഎസ് യോഗം നടത്തി

ckmnews

വെളിയംകോട്  ഗ്രാമ പഞ്ചായത്തിലെ             

സിഡിഎസ് യോഗം നടത്തി


എരമംഗലം:വെളിയംകോട്  ഗ്രാമ പഞ്ചായത്തിലെ             

സി. ഡി. എസ്   പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം ചെയ്തു .എരമംഗലം  കിളിയിൽ പ്ലാസ  ഓഡിറ്റോറിയത്തിൽ വച്ച്  നടന്ന യോഗത്തിൽ സി.ഡി.എസ് ചെയർപേഴ്സൺ   പുഷ്പലത  അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ,  അഗതി രഹിത കേരളം പദ്ധതി ഗുണഭോക്താക്കൾ ക്കുള്ള വിദ്യാഭ്യാസ കിറ്റ് വിതരണം, പ്രവാസി ഭദ്രത ഫണ്ട്‌ വിതരണം ,  ജീവൻ ദീപം ഇൻഷുറൻസ് പദ്ധതി  മരണാനന്തര ആനുകൂല്യ വിതരണം, സ്നേഹനിധി ഫണ്ട്‌ വിതരണം , വിവിധ മേഖലകളിൽ  കഴിവ് തെളിയിച്ച  അയൽക്കൂട്ട  അംഗങ്ങൾക്കുള്ള ഉപഹാരം നൽകൽ  തുടങ്ങിയവയുടെ  വിതരണം ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ്  

നിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് 

ഫൗസിയ വടക്കേപ്പുറത്ത് ,  സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻമാരായ മജീദ്  പാടിയോടത്ത് , സെയ്ത്  പുഴക്കര ,  റംസി റമീസ് ,  വാർഡ്  മെമ്പർമാർ ,കുടുംബശ്രീ  ചാർജ്ജ്  ഓസീസർ ടി .കവിത , സി ഡി എസ്  ഭാരവാഹികളായ  കെ. ദീപ ,  ബർസാനത്ത്  തുടങ്ങിയവർ സംസാരിച്ചു .