27 April 2024 Saturday

ജലമാണ് ജീവിതം എന്ന പ്രമേയത്തിൽ പക്ഷികൾക്കൊരു തണ്ണീർ കുടം ഒരുക്കി ലോക ജലദിനം ആചരിച്ചു

ckmnews

ജലമാണ് ജീവിതം എന്ന പ്രമേയത്തിൽ പക്ഷികൾക്കൊരു തണ്ണീർ കുടം ഒരുക്കി ലോക ജലദിനം ആചരിച്ചു


പെരുമ്പടപ്പ് :ജലമാണ് ജീവിതം എന്ന പ്രമേയത്തിൽ പക്ഷികൾക്കൊരു തണ്ണീർ കുടം ഒരുക്കികൊണ്ട് ZEST COLLEGE OF INTEGRATION ലോക ജലദിനം ആചരിച്ചു.പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉൽഘാടനം നിർവഹിച്ചു.കെഎംഎം കോളേജ് അദ്ധ്യാപകൻ കമറുദ്ധീൻ ലത്വീഫി ലോകജലദിന സന്ദേശം നൽകി.പ്രമുഖ വ്യാപാരികളായ റഷീദ്, മുസ്തഫ എന്നിവർ ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.ജല സംരക്ഷണം എന്ന വിഷയത്തിൽ വിദ്യാർത്ഥി മോനിഷ സംസാരിച്ചു.അഫീറ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.അദ്ധ്യാപകരായ നജില ഷുക്കൂർ, ആര്യമോൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.