26 April 2024 Friday

മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി വിധി ഇന്ന് പരിഗണിക്കും

ckmnews

മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്തിമവാദത്തില്‍ ഉള്‍പ്പെടുത്തേണ്ട പരിഗണനവിഷയങ്ങളില്‍ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. നിലവിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുത്ത് 2014 ലെ സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നും ഹർജി വിശാല ബെഞ്ചിന് വിടണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ബേബി ഡാമിന്‍റെ അറ്റകുറ്റപ്പണിക്കായി മരം മുറിക്കാന്‍ അനുമതി നല്‍കണമെന്നതടക്കമുള്ള കാര്യങ്ങള്‍ തമിഴ്നാട് ഉന്നയിക്കും. ഡാമിന് സുരക്ഷപരിശോധന നടത്തണമെന്ന് വിദഗ്ദ സമിതി സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തെ എതിര്‍ത്ത് തമിഴ് നാട് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്