09 May 2024 Thursday

ബസുടമകളുടെ ആവശ്യം ന്യായം; നിരക്ക് വർധിപ്പിക്കും; മന്ത്രി

ckmnews

സംസ്ഥാനത്തെ ബസ് യാത്രാനിരക്ക് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുടമകളുടെ ആവശ്യം ന്യായമാണ്. എത്രത്തോളം വർധന വേണ്ടിവരുമെന്നു ചർച്ച ചെയ്യുമെന്നും സൂക്ഷ്മതയോടെ മാത്രമേ നടത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ചാർജ് വർധിപ്പിക്കേണ്ടത് സ്വകാര്യ ബസുകളേക്കാൾ കെ.എസ്.ആർ.ടി.സിയുടെ ആവശ്യമാണ്. വിദ്യാർഥികളുടെ കൺസഷൻ അവർക്ക് തന്നെ നാണക്കേടെന്നാണ് അവർ പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.