26 April 2024 Friday

സംസ്ഥാന ബജറ്റ്:മരച്ചീനിയില്‍ നിന്നും മദ്യം:ഗവേഷത്തിനായി 2 കോടി

ckmnews

സംസ്ഥാന ബജറ്റ്:മരച്ചീനിയില്‍ നിന്നും മദ്യം:ഗവേഷത്തിനായി 2 കോടി


തിരുവനന്തപുരം:കാർഷിക ഉത്പന്നങ്ങളില്‍ നിന്നുമുള്ള മൂല്യവർധിത ഉത്പനങ്ങള്‍ നിർമ്മാണത്തിന് സംസ്ഥാന ശ്രദ്ധ നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം. പഴവര്‍ഗങ്ങളും മറ്റ് കാര്‍ഷിക ഉല്‍പ്പനങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പടെയുള്ള മൂല്യവര്‍ധിത വസ്തുക്കള്‍ ഉണ്ടാക്കുകയും അതില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുമെന്നാണ് ബജറ്റ് അവതരണത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്ന് എഥനോളും മൂല്യവര്‍ധിത വസ്തുക്കളും ഉല്‍പാദിപ്പിക്കാന്‍ രണ്ട് കോടി രൂപ ബജറ്റ് അനുവദിക്കുന്നതായും മന്ത്രി വ്യക്തമാക്കി .


imageകാവ്യയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ അയാള്‍ അകത്തേക്ക്: എല്ലാം ഉടന്‍ പുറത്ത് വരും: ബൈജു കൊട്ടാരക്കര

കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രധാനപ്പെട്ട പല പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. ചക്ക ഉത്പനങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ നല്‍കും. ഉത്പന്നങ്ങളുടെ മാർക്കറ്റിനായി പുതിയ കമ്പനി സ്ഥാപിക്കും. വിദേശത്ത് ഉള്‍പ്പടെ ഉത്പന്നങ്ങളുടെ വിപണി സാധ്യത തേടുന്ന രീതിയിലായിരിക്കും ഈ കമ്പനിയുടെ പ്രവർത്തനം. സിയാല്‍ മാതൃകയിലായിരിക്കും ഈ കമ്പനി സ്ഥാപിക്കുക. റബ്ബർ സബ്സിഡിക്ക് അഞ്ഞൂറ് കോടി പ്രഖ്യാപിക്കുന്ന ബജറ്റ് ഭൂപരിഷ്ക്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ട ഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കുമെന്നും വ്യക്തമാക്കുന്നു.