26 April 2024 Friday

കലാ-സാംകാരിക-വിദ്യഭ്യാസ പ്രവർത്തകൻ എംഎ കൈരളി എന്ന പനമ്പാട് കുഞ്ഞിമുഹമ്മദ് മാസ്റ്റർ ( ഇല്ലത്തേൽ കുഞ്ഞിമുഹമ്മദ് മൗലവി) അന്തരിച്ചു.

ckmnews

കലാ-സാംകാരിക-വിദ്യഭ്യാസ പ്രവർത്തകൻ എംഎ കൈരളി എന്ന പനമ്പാട് കുഞ്ഞിമുഹമ്മദ് മാസ്റ്റർ ( ഇല്ലത്തേൽ കുഞ്ഞിമുഹമ്മദ് മൗലവി) അന്തരിച്ചു.


വാർദ്ധഖ്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കേ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വൈകീട്ട് 7മണിയോടെ ആയിരുന്നു അന്ത്യം.


77വയസ്സായിരുന്നു.


*എം എ കുഞ്ഞി മുഹമ്മദ് മാസ്റ്റർ*

ഇല്ലത്തേൽ, പനമ്പാട്.



കഴിഞ്ഞ 60 വർഷമായി മാറഞ്ചേരിയുടെ കലാ സാസ്കാരിക വിദ്യഭ്യാസ പൊതു മണ്ഢലത്തിൽ സജീവമായ വ്യക്ത്വിത്വം.



ഒരു കാലത്ത് പനമ്പാടെന്ന നാമം കേരളം മുഴുവൻ അലയടിച്ച അമച്വെർ / പ്രഫഷണൽ നാടക രംഗത്തെ മാറ്റൊത്ത നാമം കൈരളി കലാ കേന്ദ്രത്തിന്റെ സ്ഥാപകരിൽ ഒരാൾ


എം.എ.കെ, എംഎ കൈരളി തുടങ്ങിയ പേരുകളിൽ നാടകകലയോടൊപ്പം മാപ്പിളപ്പാട്ടുകളിലൂടേയും കെട്ടുപാട്ടുകളിലൂടേയും കഥാ പ്രസംഗങ്ങളിലൂടേയും സാമൂഹിക ജീർണ്ണതകൾക്കെതിരേയും  അന്തവിശ്വാസ അനാചാരങ്ങൾക്കെതിരേയും ശബ്ദങ്ങളുയർത്തി



കേളത്തിലെ സ്കൂളുകളിൽ അറബിക്ക് മുൻഷി എന്നപേരിൽ അറബിക്ക് അദ്ധ്യാപക നിയമനത്തിന് തുടക്കം കുറിച്ചപ്പോൾ നാട്ടിലെ ഹൈസ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കിയ യുവതി യുവാക്കളെ തിരഞ്ഞ് പിടിച്ച് അവർക്ക് പ്രത്യേക ട്യൂഷൻ ക്ലാസുകൾ നൽകി  മുൻഷി പരീക്ഷക്കും പ്രിലിമിനറി പരീക്ഷകൾക്കും പ്രാപ്തരാക്കുകയും ജോലി വാങ്ങികൊടുക്കുകയും ചെയ്യാൻ മുൻപന്തിയിൽ നിന്നു...


ഇന്നത്തെ അസ്ഹർ പള്ളിക്ക് സമീപം മംമ്പഉല്‍ ഉലൂം മദ്രസ (വിജ്ഞാനത്തിന്‍റെ ഉറവിടം) ആയിരുന്ന അതിന്റെ കേന്ദ്രം...


അവിടെ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ പ്രദേശത്തെ നിരവധി പേർ പിന്നീട് ആ സർട്ടിഫിക്കറ്റ് കൊണ്ട് ജോലിയിൽ പ്രവേശിക്കുകയും സർവ്വീസിൽ നിന്ന് വിരമിക്കുകയും ചെയതു.



മുസ്ലിം പെൺകുട്ടികളെ വീടിന് വെളിയിലേക്ക് അയക്കാതിരുന്ന ആ ഒരുകാലത്ത് ഇത്തരത്തിൽ ഒരു സ്ഥാപനം നടത്തി അവിടെ നിന്ന് പെൺകുട്ടികളെ പരീക്ഷ എഴുതിപിച്ച് ജോലിക്കയപ്പിക്കുക എന്നത് വിപ്ലവകരമായ ഒരു പ്രവർത്തി തന്നെ ആയിരുന്നു. അക്കാലത്താണ് എംഎ കംഞ്ഞിമുഹമ്മദ്, കുഞ്ഞ് മുഹമ്മദ് മൗലവിയാകുന്നത്.


കേരളം ഔപചാരിക വിദ്യഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഗ്രാമീണ മേഖലകളിൽ വിദ്യഭ്യാസ വ്യാപന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച 1965മുതൽ കേരളത്തിന്റെ പ്രമുഖ വിദ്യഭ്യാസ പരിഷ്കാർത്താവ് പിഎൻ പണിക്കരോടൊപ്പം  യുഎൻഡിപി പദ്ധതിയുടെ ഭാഗമായി മലബാർ മേഖലയിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് വിദ്യഭ്യാസ വ്യാപന പരിപാടികൾക്ക് നേത്രത്വം നൽകി.



1968ൽ ചാവകാട് തിരുവത്ര സ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കംകുറിച്ച എംഎകെ 1971ൽ പൊന്നാനി ബിഇഎം യൂപിസ്കൂളിൽ സ്ഥിരനിയമനം നേടി. 


ഇക്കാലത്ത് പൊന്നാനി താലൂക്കിലേയും ജില്ലയിലേയും കലാമേളകൾ കായികമേളകൾ ശാസ്ത്രമേളകൾ തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളുടെ മികച്ച സംഘാടകനെന്നുള്ള ഖ്യാതിയും നേടി.



1980 മുതൽ 1990വരെ ജില്ലാ സൗകൗട്ട് മാസ്റ്ററായും ട്രെയ്നേഴ്സ് ട്രെയിനിയായും മുഖ്യ റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചു. ഈ കാലയളവിൽ പ്രസ്ഥാനത്തിന്റെ വിവിധ ജില്ലാ  സംസ്ഥാന നൃതൃപദവികൾ വഹിച്ചു.



സംഘാടക രംഗത്തെ മികവും യുഎൻഡിപി പദ്ധതിയിലെ പ്രവർത്തന രീതിയും കണക്കിലെടുത്ത് 1990 സർക്കാർ സാക്ഷതാമിഷൻ കോർഡിനേറ്ററായി നിയമിതനായി. സംസ്ഥാനവും മലപ്പുറം ജില്ലയും സമ്പൂർണ്ണ സാക്ഷരതാ കൈവരിക്കുന്നതിന് തന്റേതായ തനത് സംഭാവനകൾ നൽകാനും മാഷിന് കഴിഞ്ഞു. 


 

ഈ കാലയളവിൽ തന്നെ


ഇന്നത്തെ കുടുംബശ്രീയുടെ ആദിമ രൂപമായ അയൽകൂട്ടം പ്രസ്ഥാനത്തിന്റേയും സിബിഎൻപിയുടേയും കോഡിനേറ്ററായും പ്രവർത്തിച്ചു.



1999ൽ സർവ്വീസിൽ നിന്നും പിരിഞ്ഞെങ്കിലും. തന്റെകർമ്മ മണ്ഢലത്തിൽ സജീവമായിരുന്ന ഇദ്ധേഹം.



സ്വന്തമായൊരു അച്ചടിശാല തുറക്കുകയും അവിടെ നിന്നും മുസ്ലിം സമുധായത്തിനുള്ളിലെ ജീർണ്ണതകളേയും വിദ്യഭ്യാസ വിരക്തിയേയും തുറന്ന് കാണിച്ച്കൊണ്ട് സലഫി ടൈംസ് എന്നപേരിൽ ഒരു മാസിക പുറത്തിറക്കുകയും ചെയ്തു.



പിന്നീട് കാഞ്ഞിരമുക്കിൽ മൗൂനത്തുൽ ഇസ്ലാം സഭ എംഐ ഇംഗ്ലീഷ്മീഡിയം സ്കൂളിന് തുടക്കം കുറിച്ചപ്പോൾ അതിന്റെ സ്ഥാപകരിൽ ഒരാളായും സ്ഥാപക പ്രിൻസിപ്പാളായും പ്രവർത്തിച്ചു.



തുടർന്ന് പുറങ്ങ് ഹിലാൽ പബ്ലിക്ക് സ്കൂളിന് തുടക്കമായപ്പോൾ അതിന്റേയും സ്ഥാപക പ്രിൻസിപ്പാളായി പ്രവർത്തിച്ചത് കുഞ്ഞിമുഹമ്മദ് മാഷ് തന്നെയായിരുന്നു.


മാറഞ്ചേരിയുടെയും സമീപ പ്രദേശങ്ങളിലേയും ജനകീയ ആരോഗ്യ പുനരധിവാസ സാന്ത്വന രംഗത്തെ പകരം വെക്കാനില്ലാത്ത നാമമായ കാരുണ്യ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററിന്റെ സ്ഥാപകരിൽ ഒരാളുകൂടിയായ ഇദ്ദേഹം നിരവധി കൃതികളുടേയും പുസ്തകങ്ങളുടേയും രചയിതാവും വിവരാവകാശ പ്രവർത്തകനും കൂടിയാണ്.



വിവരാവകാശ നിയമത്തിന്റെ സാധ്യതകളും ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയും പൊതുജനങ്ങളിൽ നിയമ സാക്ഷരത വളർത്തുകയും ചെയ്യുന്നതിന് വേണ്ടി ഇദ്ദേഹം തുടങ്ങിവെച്ച പ്രസ്ഥാനമാണ് ''ജനകീയ കർമ്മവേദി''.



ഭാര്യ കുരിക്കൾപറമ്പിൽ മണലിൽ റുഖിയ.


പ്രമുഖ ഡോക്യുമെന്റേഷൻ ഫോട്ടോ ജേണലിസ്റ്റും വന്നേരിനാട് പ്രസ്സ്‌ ഫോറം ജോ. സെക്രട്ടറിയുമായ ജമാൽ പനമ്പാട് ഏകമകനാണ് 


പെൺമക്കൾ: ജസീന (അദ്ധ്യാപിക ബിഇഎം യുപി പൊന്നാനി) ജംഷിദ (അദ്ധ്യാപിക ദുബൈ)


മരുമക്കൾ: സിപി ഹമീദ് മാസ്റ്റർ (പൊന്നാനി ഗേൾസ്ഹൈസ്കൂൾ), പിവി ഷാക്കിർ (ദഅ് വാ, ദുബായ്) ഉമ്മുകുൽസു (റിസർച്ച് കോർഡിനേറ്റർ കെകെആർആർസി)