വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് റിസീലിയൻ്റ് കേരള പ്രോഗ്രാം സംഘടിപ്പിച്ചു
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് റിസീലിയൻ്റ് കേരള പ്രോഗ്രാം സംഘടിപ്പിച്ചു
എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് കിലയുടെ സഹകരണത്തോടെ
റിസിലിയൻ്റ് കേരള പ്രോഗ്രാമിൻ്റ ഭാഗമായി ഫോക്കസ് ഗ്രൂപ്പ് ചർച്ച സംഘടിപ്പിച്ചു .തീരദേശ മേഖലയിലെ കടലാക്രമണം , മണ്ണൊലിപ്പ് പരിസ്ഥിതി നാശം തടയുക, വിദ്യഭ്യാസ ആരോഗ്യ , മേഖലയിലെ അടിസ്ഥാന വികസന സൗകര്യങ്ങൾ , തൊഴിൽ സംരംഭങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സ്വരൂപിക്കുന്നതിന് ജനപ്രതിനിധികൾ , ഫിഷറീസ് , ഹാർബർ എഞ്ചിനീയറിംഗ് , ഇറിഗേഷൻ , സാഫ് , തുടങ്ങി ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ , സാമൂഹ്യ പ്രവർത്തകർ , മത്സ്യമേഖലയിലെ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ഫോക്കസ് ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്തു .ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു .ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റർ എ. ശ്രീധരൻ ആമുഖ അവതണം നടത്തി . ലോക ബാങ്ക് സഹായത്തോടെ തീരദേശ മേഖലലയിലെ പരിസ്ഥിതി സാമൂഹ്യ ആഘാത പഠനവും , വിവിധ മേഖലയിലെ വികസന ,ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കില ഫാക്കൽറ്റി അംഗം
എം . പ്രകാശൻ , ദിനേശ് വന്നേരി , തുടങ്ങിയവർ നേതൃത്വം നല്കി . വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , മെമ്പർമാരായ ഹുസ്സെൻ പാടത്തകയിൽ , ഷരീഫ മുഹമ്മദ് , സെക്രട്ടറി കെ. കെ . രാജൻ തുടങ്ങിയവർ സംസാരിച്ചു .