26 April 2024 Friday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് റിസീലിയൻ്റ് കേരള പ്രോഗ്രാം സംഘടിപ്പിച്ചു

ckmnews

വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത് റിസീലിയൻ്റ് കേരള പ്രോഗ്രാം സംഘടിപ്പിച്ചു


എരമംഗലം:വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത്  കിലയുടെ  സഹകരണത്തോടെ  

റിസിലിയൻ്റ് കേരള  പ്രോഗ്രാമിൻ്റ  ഭാഗമായി ഫോക്കസ് ഗ്രൂപ്പ് ചർച്ച സംഘടിപ്പിച്ചു .തീരദേശ  മേഖലയിലെ കടലാക്രമണം മണ്ണൊലിപ്പ് പരിസ്ഥിതി നാശം  തടയുക, വിദ്യഭ്യാസ ആരോഗ്യ മേഖലയിലെ  അടിസ്ഥാന വികസന  സൗകര്യങ്ങൾ , തൊഴിൽ സംരംഭങ്ങൾ  തുടങ്ങിയവയുമായി  ബന്ധപ്പെട്ട നിർദേശങ്ങൾ സ്വരൂപിക്കുന്നതിന്  ജനപ്രതിനിധികൾ , ഫിഷറീസ് , ഹാർബർ എഞ്ചിനീയറിംഗ് ,  ഇറിഗേഷൻ ,  സാഫ്  , തുടങ്ങി ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ ,  സാമൂഹ്യ പ്രവർത്തകർ ,മത്സ്യമേഖലയിലെ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ  ഫോക്കസ്  ഗ്രൂപ്പ്  ചർച്ചയിൽ  പങ്കെടുത്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കല്ലാട്ടേൽ ഷംസു അധ്യക്ഷത  വഹിച്ചു .ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റർ  എ. ശ്രീധരൻ  ആമുഖ അവതണം  നടത്തി .ലോക ബാങ്ക്  സഹായത്തോടെ തീരദേശ മേഖലലയിലെ  പരിസ്ഥിതി സാമൂഹ്യ ആഘാത പഠനവും ,  വിവിധ മേഖലയിലെ വികസന ,ക്ഷേമ  പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട  ചർച്ചകൾക്ക് കില ഫാക്കൽറ്റി  അംഗം 

എം . പ്രകാശൻ , ദിനേശ് വന്നേരി , തുടങ്ങിയവർ  നേതൃത്വം  നല്കി .  വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് ,  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത്  , സെയ്ത് പുഴക്കര ,  മെമ്പർമാരായ  ഹുസ്സെൻ പാടത്തകയിൽ ,  ഷരീഫ മുഹമ്മദ് ,  സെക്രട്ടറി കെ. കെ . രാജൻ  തുടങ്ങിയവർ സംസാരിച്ചു .