09 May 2024 Thursday

അന്തരിച്ച വ്യാപാരി നേതാവിനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപനസമിതി ഹർത്താൽ ആചരിക്കും

ckmnews

അന്തരിച്ച വ്യാപാരി നേതാവിനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപനസമിതി ഹർത്താൽ ആചരിക്കും


കേരളത്തിലെ വ്യാപാരി സമൂഹത്തിന് താങ്ങും തണലുമായിരുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ധീൻ സാഹിബിന്റെ വിയോഗത്തിൽ ആദര സൂചകമായി കേരളത്തിലെ മുഴുവൻ കട,കമ്പോളങ്ങളും ഫെബ്രവരി 11 വെള്ളിയായ്ച അവധിയായിക്കുമെന്ന് വ്യാപാരി നേതാക്കൾ അറിയിച്ചു.


അസുഖബാധിതനായി ചികിത്സയിലായിരുന്ന ടി നസിറുദ്ധീൻ വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരിച്ചത്. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്.ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെൻറേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കൻറയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻറ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെൻറ് ക്ഷേമ നിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.