26 April 2024 Friday

ആനകളില്ലാതെ ഇത്തവണ വെളിയംകോട് ചന്ദനക്കുടം നേർച്ച ഫെബ്രുവരി 9,10 തിയ്യതികളിൽ നടക്കും

ckmnews

ആനകളില്ലാതെ ഇത്തവണ വെളിയംകോട് ചന്ദനക്കുടം നേർച്ച ഫെബ്രുവരി 9,10 തിയ്യതികളിൽ നടക്കും


എരമംഗലം:ഫെബ്രുവരി 9, 10 ദിവസങ്ങളിൽ നടക്കുന്ന വെളിയംകോട് ചന്ദനക്കുടം നേർച്ചക്കാണ് ഇത്തവണ ആനയെ കൊണ്ടുവരാൻ അധികാരികൾ അനുമതി നൽകാതിരുന്നത്.ഇതിനാൽ പ്രദേശത്തു നിന്നും പുറപ്പെടുന്ന കാഴ്ചവരവുകളിലും, കാണികളിലും ഗണ്യമായ കുറവുകളാണ് അനുഭവപ്പെടുക.കാണികളും, കാഴ്ചകളും കുറവായതിനാൽ തന്നെ സീസൺ കച്ചവടക്കാരും കുറയും.ആനയെ അനുവദിക്കാനായി പലരും ജില്ലാ കളക്ടറെ വരെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല.