26 April 2024 Friday

പുതിയിരുത്തിയിൽ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു

ckmnews

പുതിയിരുത്തിയിൽ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു


എരമംഗലം:പുതിയിരുത്തിയിൽ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു.പുതിയിരുത്തി സ്വാമിപ്പടി സ്വദേശിനി കൊട്ടഞ്ചേരി ജാനകി (കൈപ്പട അമ്മിണി)യാണ് മരിച്ചത്.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതിയിരുത്തി സ്വാമിപ്പടിയിൽ റോഡ്‌ മുറിച്ചു കടക്കുകയായിരുന്ന അമ്മിണിയെ കാറിടിച്ചാണ് അപകടം.ഇവരെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.പൊന്നാനി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.