08 May 2024 Wednesday

സിഐ ഉള്‍പ്പെടെ 3 പ്രതികളുണ്ട്; രക്ഷിക്കാന്‍ സമ്മർദം'; കുറ്റപത്രത്തിനെതിരെ രക്ഷിതാക്കള്‍

ckmnews

ആലുവയില്‍ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യചെയ്ത കേസില്‍ കുറ്റപത്രത്തിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍. മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിനെ ഒന്നാം പ്രതിയാക്കിയ സമര്‍പ്പിച്ച കുറ്റപത്രത്തില്‍. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള ഇന്‍സ്പെക്ടറെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്നാണ് പരാതി. ഇതിനെതിരെ നടപടിക്കൊരുങ്ങുകയാണ് കുടുംബം. കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ് ദില്‍ഷാദ് പറഞ്ഞു.