09 May 2024 Thursday

സ്വര്‍ണവില ഉയര്‍ന്നു; പവന് 160 രൂപയുടെ വര്‍ധന

ckmnews

സ്വര്‍ണ വില ഉയർന്നു പവന് 36,000 രൂപ


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. 160 രൂപയാണ് ഉയര്‍ന്നത്. പവന് 36,000 രൂപയാണ് വില. ഒരു ഗ്രാമിന് 4,500 രൂപയും. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,840 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണ വില ഉയര്‍ന്നത്

ജനുവരി 10ന് ആണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ജനുവരി ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 36,360 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1826 ഡോളറിലാണ് വ്യാപാരം.

ഈ മാസം സ്വര്‍ണ വിലയിൽ അനിശ്ചിതത്വം പ്രകടമായിരുന്നു.കൂടിയും കുറഞ്ഞും അസ്ഥിരമായിരുന്നു വില. യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയര്‍ന്നതും ട്രഷനി വരുമാനം ആറ് ആറാഴ്ചത്തെ ഉയര്‍ന്ന നിരക്കിൽ എത്തിയതുമാണ് കഴിഞ്ഞ ആഴ്ച സ്വര്‍ണ വില പെട്ടെന്ന് കുറയാൻ കാരണം. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില പെട്ടെന്ന് വില കുറച്ചത്. എന്നാൽ ഇപ്പോൾ വില തിരിച്ചു കയറിയിട്ടുണ്ട്. ഒമിക്രോൺ ആശങ്കകളും, പണപ്പെരുപ്പം ഉയരുന്നതും സ്വര്‍ണത്തിന് നേരിയ മുൻതൂക്കം നൽകുന്നുണ്ട്.