26 April 2024 Friday

സമസ്ത വെളിയങ്കോട് റൈഞ്ച് പ്രതിഭാസംഗമം നടത്തി

ckmnews

സമസ്ത വെളിയങ്കോട് റൈഞ്ച് പ്രതിഭാസംഗമം നടത്തി


പൊന്നാനി:സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിയങ്കോട് റെയ്ഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയിൽ ജേതാക്കളായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പ്രതിഭാ സംഗമം നടത്തി. റൈഞ്ച് മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. വി.ഐ.എം അശ്റഫ് 

ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡൻ്റ് സയ്യിദ് ഇർശാദ് ജമലുല്ലൈലി അധ്യക്ഷനായി. റൈഞ്ച് ട്രഷറർ വി.എം യൂസുഫ് അനുമോദന പ്രസംഗം നടത്തി.  എം ഇബ്രാഹിം ഫൈസി, പി.എം ആമിർ മൗലവി, നിഹാസ് വെളിയങ്കോട് ക്ലാസ്സെടുത്തു. സി.കെ റഫീഖ്, പി ഷാഹുൽ ഹമീദ് മുസ് ലിയാർ, നൗഷാദ് അശ്റഫി, കെ അബൂബക്കർ മുസ്ലിയാർ, ഫാറൂഖ് വെളിയങ്കോട്, മുഹമ്മദ് ഫർഹാൻ പ്രസംഗിച്ചു.