26 April 2024 Friday

എഴുത്തു ജീവിതത്തിന്റെ അരനൂറ്റാണ്ട്: ആലംകോട് ലീലാകൃഷ്ണന് നാടിന്റെ സ്നേഹാദരം സമ്മാനിച്ചു

ckmnews


എരമംഗലം :എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് നാടിന്റെ സ്നേഹാദരം. എഴുത്തു ജീവിതത്തിന് അര നൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായി യുവകലാസാഹിതി പൊന്നാനി മണ്ഡലം കമ്മറ്റിയും വന്നേരി പൗരാവലിയും ചേർന്നാണ് ആദരമൊരുക്കിയത്. എരമംഗലം കിളിയിൽ പ്ലാസയിൽ വെച്ച് നാടിന്റെ സ്നേഹാദരം മന്ത്രി കെ രാജൻ ലീലാകൃഷ്ണന് സമർപ്പിച്ചു.മതസൗഹാർദത്തിനും മാനുഷിക മൂല്യങ്ങൾക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് എഴുത്തു കാരനെന്ന നിലയിൽ ആലങ്കോട് ലീലാകൃഷ്ണന്റെതെന്ന്  മന്ത്രി പറഞ്ഞു.പരിപാടിയിൽ സാമൂഹികരംഗത്തെയും കലാരംഗത്തെയും പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.