27 April 2024 Saturday

വെളിയങ്കോട് പഞ്ചായത്ത് ക്ഷീര കർഷകർക്ക് കാലിത്തീറ്റ വികരണം ചെയ്തു

ckmnews

വെളിയങ്കോട് പഞ്ചായത്ത് ക്ഷീര കർഷകർക്ക് കാലിത്തീറ്റ വികരണം ചെയ്തു


എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്  2021- 22  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി   ക്ഷീരകർഷകർക്ക്  നല്കുന്ന  കാലിത്തീറ്റയുടെ വിതരണം   താഴത്തേൽപ്പടി ക്ഷീര സംഘം സൊസൈറ്റിയിൽ വെച്ച്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു  നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ്  ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു.വെറ്ററിനറി സർജൻ  ഐശ്വര്യ  പദ്ധതി  വിശദീകരണം  നടത്തി.പത്തര ലക്ഷം രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്.കൂടാതെ  ക്ഷീര കർഷകർക്ക്  പാലിന് സബ്സിഡി , ധാതു ലവളങ്ങൾ  വിരമരുന്ന് തുടങ്ങി പദ്ധതികൾക്കും സംഖ്യ വകയിരുത്തിയിട്ടുണ്ട്.ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് ,മെമ്പർമാരായ  പി.  വേണുഗോപാൽ  ഷീജ സുരേഷ് , റസ്ലത്ത്  സെക്കീർ റമീനഇസ്മയിൽ , റംസി റമീസ് , സുമിത രതീഷ് ലൈവ് സ്റ്റോക്ക്  ഇൻസ്പെക്ടർമാരായ  എം . അജിത് കുമാർ , പ്രിയ ഡേവിഡ് ,  സൊസൈറ്റി പ്രസിഡന്റ്  ചപ്പയിൽ അശ്റഫ് , സെക്രട്ടറി ലില്ലി തുടങ്ങിയവർ  സംസാരിച്ചു .