30 September 2023 Saturday

കാസർഗോഡ് യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

ckmnews

കാസർഗോഡ് പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയാണ് ഉഷയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതി അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.