26 April 2024 Friday

എഐവൈഎഫ് പൊന്നാനി മണ്ഡലം കമ്മിറ്റി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ckmnews

എഐവൈഎഫ് പൊന്നാനി മണ്ഡലം കമ്മിറ്റി  ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.


എരമംഗലം:ഭക്ഷണത്തിന് പക്ഷമില്ല എന്ന ശീർഷകത്തിൽ എരമംഗലം കോതമുക്കിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് എഐവൈഎഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.കെ. മുഹമ്മദ് സലീം ഉൽഘാടനം ചെയ്തു. വിബീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷാഫി മടയ പറമ്പിൽ അധ്യക്ഷനായി.ഫസലുറഹ്മാൻ ,ഷിഹാബ്, അനിൽ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു.

അജയൻ ഒലിയിൽ നന്ദി അറിയിച്ചു. തുടർന്ന് ഭക്ഷണ വിതരണം നടത്തിയാണ് പ്രവർത്തകർ മടങ്ങിയത്.ഹലാലും ഹറാമും തിരിച്ചറിയാത്തവരാണ് ഭാഷകളെ ഭയപ്പെടുന്നതെന്നും വിവേചനം തീർക്കുന്നതെന്നും ഉത്ഘാടന പ്രാസംഗികൻ എം കെ മുഹമ്മദ് സലിം പറഞ്ഞു .പ്രാദേശിക ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമ ഭൂമിയാണ് ഭാരതം.ഹലാൽ എന്ന് കേൾക്കുമ്പോൾ ഭീകരതയാണെന്ന മണ്ടത്തരമാണ് വർഗ്ഗീയ വാദികൾ വിളമ്പുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.